ബോക്‌സ്ഓഫീസ് അടക്കി വാണത് ഇവര്‍ | #Lucifer | #Madhuraraja | Filmibeat Malayalam

2019-07-05 38

Mammootty Mohanlal and other stars got big hits in 2019
പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തതയുമായെത്തിയ ഒരുപിടി ചിത്രങ്ങളാണ് ഇതുവരെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. 2019 പിറന്നിട്ട് 6 മാസം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് ഇതുവരെയായി റിലീസ് ചെയ്തത്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടനവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഡിജിറ്റല്‍ റൈറ്റിലും സാറ്റലൈറ്റ് റൈറ്റിലുമൊക്കെയായി മികച്ച ലാഭമാണ് ഓരോ സിനിമയ്ക്കും ലഭിക്കുന്നത്. ബിഗ് ബജറ്റോ സൂപ്പര്‍ താരങ്ങളോ ഇല്ലാതെയും വിജയം സ്വന്തമാക്കാമെന്ന് പലരും തെളിയിച്ച വര്‍ഷം കൂടിയാണിത്. മള്‍ട്ടിസ്റ്റാറുകളെ അണിനിരത്തി എങ്ങനെ സിനിമയൊരുക്കാമെന്ന് പൃഥ്വിരാജും ആഷിഖ് അബുവുമൊക്കെ ഇതിനകം തന്നെ തെളിയിച്ചിരുന്നു